അര്‍ജുന്‍- നേഹ എന്നിവര്‍ തങ്ങളുടെ വിവാഹനിശ്ചയത്തിനായി ബംഗലൂരുവില്‍ നിന്നും 8.45 നുള്ള എയര്‍ ഏഷ്യ ക51129 എന്ന വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്ര പുറപ്പെടാനുള്ളവരായിരുന്നു. എന്നാല്‍ 8 മണിക്ക് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ഇവര്‍ സമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് വ്യാജ ബോംബ് ഭീഷണി നടത്തിയത്.
ബംഗളൂരു: ഫ്‌ളൈറ്റ് മിസാവാതിരിക്കാന്‍ വ്യാജ ബോംബ് ഭീഷണിയുമായി ദമ്പതികള്‍. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രചെയ്യുകയായിരുന്ന ദമ്പതികളാണ് ഫ്‌ളൈറ്റ് മിസാവാതിരിക്കാന്‍ വ്യാജ ബോംബ് ഭീഷണിയുമായി രംഗത്തെത്തിയത്. വിവാഹനിശ്ചയത്തിനായി ബംഗലൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന അര്‍ജുന്‍- നേഹ എന്നിവരാണ് വ്യാജ ഭീഷണിയുമായി രംഗത്തെത്തിയത്.
അര്‍ജുന്‍- നേഹ എന്നിവര്‍ തങ്ങളുടെ വിവാഹനിശ്ചയത്തിനായി ബംഗലൂരുവില്‍ നിന്നും 8.45 നുള്ള എയര്‍ ഏഷ്യ ക51129 എന്ന വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്ര പുറപ്പെടാനുള്ളവരായിരുന്നു. എന്നാല്‍ 8 മണിക്ക് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ ഇവര്‍ സമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് വ്യാജ ബോംബ് ഭീഷണി നടത്തിയത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഏഴ് മണിക്കൂറാണ് വിമാനം കെംപ്ഗൗഗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകിയത്. ഇരുവരേയും കസ്റ്റഡിയില്‍ എടുത്ത എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവാഹ നിശ്ചയമായതിനാലാണ് തങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കാരണമെന്ന് കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്ന് വെറുതെ വിടുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.