കുവൈത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം യു.എ.ഇ.യിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം എമിറേറ്റില്‍ പൊടിക്കാറ്റും മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. ഇന്ന് മഴ പെയ്യാനുള്ള ചെറിയ സാധ്യതയുണ്ട്.
ദുബായ്: യു.എ.ഇ.യില്‍ കാലാവസ്ഥ വീണ്ടും മാറാന്‍ സാധ്യത. കുവൈത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം യു.എ.ഇ.യിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം എമിറേറ്റില്‍ പൊടിക്കാറ്റും മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. ഇന്ന് മഴ പെയ്യാനുള്ള ചെറിയ സാധ്യതയുണ്ട്.
അതേസമയം ഞായര്‍ മുതല്‍ ബുധന്‍ വരെ ദുബായ്, അബുദബി, ഷാര്‍ജ തീരമേഖലകളിലും വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലും പര്‍വതങ്ങളിലും ശക്തമായ മഴ ലഭിക്കും. കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ തിരകള്‍ ശക്തിപ്പെടും. അതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. കഴിഞ്ഞ ആഴ്ച ഉണ്ടായ കാറ്റിലും മഴയിലും നാശനഷ്ടങ്ങളും നിരവധി അപകടങ്ങളും ഉണ്ടായിരുന്നു. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് കപ്പലുകളില്‍ നിന്ന് തെറിച്ചുവീണ മൂന്ന് ഇന്ത്യക്കാര്‍ മരിക്കുകയും കാണാതായ രണ്ടുപേരെ കണ്ടെത്താനുമായിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.