ബസുകളുടെയും കാറുകളുടെയും പാര്‍ക്കിങ് പിഴ 1000 ദിര്‍ഹത്തില്‍ നിന്ന് 500 ആക്കിയും രണ്ട് പാര്‍ക്കിങ്ങുകളിലായി ഒരേസമയം വാഹനം പാര്‍ക്ക് ചെയ്താലുള്ള പിഴ 300 ദിര്‍ഹത്തില്‍ നിന്ന് 200 ആക്കിയും കുറച്ചിട്ടുണ്ട്.
അബുദബി: എമിറേറ്റിലെ താമസ സ്ഥലങ്ങള്‍ക്കടുത്തുള്ള ഭാഗങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്താലുള്ള പിഴ കുറച്ചു. പിഴ 500 ദിര്‍ഹത്തില്‍നിന്ന് 200 ദിര്‍ഹമാക്കി കുറച്ച് മുനിസിപ്പല്‍കാര്യ ഗതാഗത വകുപ്പ് പുതുക്കിയ പിഴനിരക്കുകള്‍ പ്രഖ്യാപിച്ചു. ബസുകളുടെയും കാറുകളുടെയും പാര്‍ക്കിങ് പിഴ 1000 ദിര്‍ഹത്തില്‍ നിന്ന് 500 ആക്കിയും രണ്ട് പാര്‍ക്കിങ്ങുകളിലായി ഒരേസമയം വാഹനം പാര്‍ക്ക് ചെയ്താലുള്ള പിഴ 300 ദിര്‍ഹത്തില്‍ നിന്ന് 200 ആക്കിയും കുറച്ചിട്ടുണ്ട്.
അതേസമയം ഭിന്നശേഷിക്കാര്‍ക്കായുള്ള പാര്‍ക്കിങ് ഇടങ്ങള്‍, അഗ്‌നിശമന വാഹനങ്ങള്‍ക്കനുവദിച്ച ഇടം എന്നിവയില്‍ പാര്‍ക്ക് ചെയ്താലുള്ള പിഴയിനത്തില്‍ കുറവുകളില്ല. ഒരേ സ്ഥലത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി വാഹനം നിര്‍ത്തിയിട്ടാല്‍ വാഹനം കണ്ടുകെട്ടുകയും ചെയ്യും. വ്യാജ പെര്‍മിറ്റും ടിക്കറ്റും ഉപയോഗിക്കുന്നതും മുന്‍പ് ലഭിച്ച പിഴ അടക്കാതിരിക്കലിനുമെതിരെ നടപടിയെടുക്കാനുള്ള രണ്ട് പുതിയ പാര്‍ക്കിങ് നിയമലംഘനങ്ങളും പുതിയതായി ഗതാഗതവകുപ്പ് ചേര്‍ത്തിട്ടുണ്ട്. യഥാക്രമം 10,000 ദിര്‍ഹവും 1000 ദിര്‍ഹവുമാണ് പിഴയീടാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.