എണ്ണ ടാങ്ക് വൃത്തിയാക്കുമ്പോള്‍ ഉയര്‍ന്ന വിഷവാതകമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധന ഫലം. മരിച്ച മൂന്ന് പേരും വത്തന്‍ അല്‍ അംജാദ് യൂസ്ഡ് ഓയില്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കരാണ്.
ഷാര്‍ജ: വ്യവസായ മേഖലയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ പഞ്ചാബ് സ്വദേശികളായ കിഷന് സിങ്(20) , മോഹന്‍ സിങ് (23), ഉജേന്ദ്ര സിങ്(47) എന്നിവരാണ് മരിച്ചത്. എണ്ണ ടാങ്ക് വൃത്തിയാക്കുമ്പോള്‍ ഉയര്‍ന്ന വിഷവാതകമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധന ഫലം. മരിച്ച മൂന്ന് പേരും വത്തന്‍ അല്‍ അംജാദ് യൂസ്ഡ് ഓയില്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കരാണ്.
വിവരമറിഞ്ഞ് പോലീസ് എത്തി ഉടന്‍ തന്നെ ഇവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇവര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. മൃതദേഹങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് മറ്റ് വല്ല കാര്യങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.