Currency

മൂന്ന് ദിവസത്തെ ലോക സര്‍ക്കാര്‍ ഉച്ചകോടി ദുബായില്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Monday, February 13, 2017 12:11 pm

139 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടി ദുബായില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ലോക ഗവണ്മെന്റ് ഉച്ചകോടി. മദീനത്ത് ജുമേറയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

ദുബായ്: 139 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടി ദുബായില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ലോക ഗവണ്മെന്റ് ഉച്ചകോടി. മദീനത്ത് ജുമേറയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

ഗവണ്മെന്റ് തലത്തിലുള്ള വികസന പദ്ധതികളും പരിപാടികളും ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉച്ചകോടിയില്‍ 150 പേരാണ് വിവിധ സെഷനുകളില്‍ പ്രഭാഷകരായി എത്തുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്റാഷിദ് അല്മക്തൂം ആദ്യ ദിനം പ്രഭാഷണം നടത്തി. 114 സെഷനുകളാണ് ഉച്ചകോടിയുടെ ഭാഗമായി അരങ്ങേറുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x