Currency

പഴയ ഫര്‍ണീച്ചറുകള്‍ കൈമാറാന്‍ എമിറേറ്റ്‌സ് റെഡ്ക്രസന്റ്

സ്വന്തം ലേഖകന്‍Tuesday, February 14, 2017 12:51 pm

കേടുപാട് പറ്റാത്ത ഫര്‍ണീച്ചറുകള്‍ ഏറ്റുവാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ എമിറേറ്റ്‌സ് റെഡ്ക്രസന്റ് (ഇ.ആര്‍.സി) സൗകര്യം ഉപയോഗപ്പെടുത്താം. ഒരു വര്‍ഷം മുമ്പാണ് ഈ പദ്ധതിക്ക് ഇ.ആര്‍.സി തുടക്കം കുറിച്ചത്. പ്രതിമാസം 300 ഫര്‍ണീച്ചറുകളാണ് റെഡ്ക്രസന്റ് ഏറ്റുവാങ്ങി ആവശ്യക്കാരിലത്തെിക്കുന്നത്.

ദുബായ്: വീട്ടില്‍ പുതിയ ഫര്‍ണീച്ചറുകള്‍ വാങ്ങുമ്പോള്‍ പഴയതു ഉപയോഗ ശൂന്യമാക്കുകയോ അത്യാവശ്യക്കാരല്ലാത്ത ആര്‍ക്കെങ്കിലും നല്‍കുകയോ ചെയ്തിരുന്നത് ഇനി അവസാനിപ്പിക്കാം. കേടുപാട് പറ്റാത്ത ഫര്‍ണീച്ചറുകള്‍ ഏറ്റുവാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ എമിറേറ്റ്‌സ് റെഡ്ക്രസന്റ് (ഇ.ആര്‍.സി) സൗകര്യം ഉപയോഗപ്പെടുത്താം. ഒരു വര്‍ഷം മുമ്പാണ് ഈ പദ്ധതിക്ക് ഇ.ആര്‍.സി തുടക്കം കുറിച്ചത്.

പ്രതിമാസം 300 ഫര്‍ണീച്ചറുകളാണ് റെഡ്ക്രസന്റ് ഏറ്റുവാങ്ങി ആവശ്യക്കാരിലത്തെിക്കുന്നത്. ഈ സംവിധാനം ഉപയോഗിക്കുന്നതിന് രാവിലെ 8.30 മുതല്‍ 2വരെ 8005011 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാണ് സന്നദ്ധത അറിയിക്കേണ്ടത്. തുടര്‍ന്ന് ഇവയുടെ കൈമാറ്റതിതനായി എമിറേറ്റ്‌സ് റെഡ്ക്രസന്റ് പ്രതിനിധികള്‍ നിര്‍ദേശിക്കുന്ന വാട്ട്‌സ് ആപ്പ് നമ്പറില്‍ ഫര്‍ണീച്ചറുകളുടെ ചിത്രം അയയ്ക്കണം. ഉപയോഗയോഗ്യമെന്ന് ബോധ്യമായാല്‍ ദിവസം മുന്‍കൂട്ടി അറിയിച്ച് റെഡ്ക്രസന്റ് വീട്ടിലത്തെി ഫര്‍ണീച്ചര്‍ സ്വീകരിക്കും.

ഏറ്റെടുത്ത ഫര്‍ണീച്ചറുകള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് അടുത്ത സംവിധാനം. ആവശ്യക്കാര്‍ 800733 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ശേഖരത്തിലെ ചിത്രങ്ങള്‍ അയച്ചു കൊടുക്കും. ഇതില്‍ നിന്ന് വേണ്ടത് തെരഞ്ഞെടുക്കാം. ഇ.ആര്‍.സി സെന്ററുകളിലത്തെിയും ഫര്‍ണീച്ചറുകളുടെ പട്ടിക നോക്കാം. വീടുകളില്‍ നിന്നാണ് ഇതു വരെ ഫര്‍ണീച്ചറുകള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഹോട്ടലുകളില്‍ നിന്നും ഫര്‍ണിച്ചറുകള്‍ ശേഖരിക്കാന്‍ നടപടികളാരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x