പാര്‍ക്കിങ് സ്ഥലങ്ങളുടെ കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് ഈ നടപടി. ഇ 161, ഇ 162 എന്നിവ ലയിപ്പിച്ച് ഒരൊറ്റ മേഖലയാക്കി. ഇ 181, ഇ 182, ഇ 183 എന്നിവ ഒന്നാക്കി ഇ 18 എന്ന പേര് നല്‍കി. ഇ 19 ഡബ്‌ള്യൂ 142നോടും ഡബ്‌ള്യു 12 ഡബ്‌ള്യു 10നോടും ഇ 1 ഇ 2നോടും ചേര്‍ത്തു. പുതിയ മേഖലകളില്‍ മുകളില്‍ പറഞ്ഞ ഏത് മേഖലകളിലേക്കുള്ള പെര്‍മിറ്റും ഉപയോഗിക്കാം.
അബൂദബി: പാര്‍ക്കിങ് മേഖലകള്‍ ലയിപ്പിച്ച് വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി വീണ്ടും സമഗ്ര ഗതാഗത കേന്ദ്രം (ഐ.സി.ടി). ചില പാര്‍ക്കിങ് മേഖലകള്‍ ഒന്നാക്കി മാറ്റിയതായും ഒരേ പെര്‍മിറ്റില്‍ ഇവിടെ പാര്‍ക്ക് ചെയ്യാമെന്നും നഗരസഭഗതാഗത വകുപ്പിന് കീഴിലെ ഐ.സി.ടി അറിയിച്ചു. രണ്ട് ദിവസം മുമ്പ് പാര്‍ക്കിങ് പിഴ വന്‍ തോതില്‍ കുറച്ചതിന് പിന്നാലെയാണ് ആശ്വാസകരമായ പുതിയ നടപടി.
പാര്‍ക്കിങ് സ്ഥലങ്ങളുടെ കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് ഈ നടപടി. ഇ 161, ഇ 162 എന്നിവ ലയിപ്പിച്ച് ഒരൊറ്റ മേഖലയാക്കി. ഇ 181, ഇ 182, ഇ 183 എന്നിവ ഒന്നാക്കി ഇ 18 എന്ന പേര് നല്‍കി. ഇ 19 ഡബ്‌ള്യൂ 142നോടും ഡബ്‌ള്യു 12 ഡബ്‌ള്യു 10നോടും ഇ 1 ഇ 2നോടും ചേര്‍ത്തു. പുതിയ മേഖലകളില്‍ മുകളില്‍ പറഞ്ഞ ഏത് മേഖലകളിലേക്കുള്ള പെര്‍മിറ്റും ഉപയോഗിക്കാം.
ഡബ്‌ള്യു 71 പെര്‍മിറ്റ് ഡബ്‌ള്യൂ 72ല്‍ ഉപയോഗിക്കാം. എന്നാല്‍, തിരിച്ച് ഉപയോഗിക്കാനാവില്ല. ഇ 92 സെക്ടര്‍ പെര്‍മിറ്റ് ഇ 7, ഇ 91 മേഖലകളിലും ഇ 202 പെര്‍മിറ്റ് ഡബ്‌ള്യു 152 മേഖലയിലും ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതും തിരിച്ച് ഉപയോഗിക്കാന്‍ പാടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.