Currency

റിയല്‍ എസ്റ്റേറ്റ് കമ്പനി വാര്‍ഷിക വാടക വാങ്ങി കോടികളുമായി മുങ്ങി

സ്വന്തം ലേഖകന്‍Tuesday, February 14, 2017 1:17 pm

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അക്വയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കമ്പനി ലൈസന്‍സ് പുതുക്കാതെ വാടക മുന്‍കൂട്ടി വാങ്ങി കബളിപ്പിക്കുകയായിരുന്നു. ഇക്കാര്യം അറിയുമ്പോഴേക്കും കമ്പനി അധികൃതര്‍ രാജ്യം വിട്ടിരുന്നു. സാധാരണ മൂന്ന് തവണയായി നല്‍കുന്ന വാര്‍ഷിക വാടകയാണ് മിക്കവരും ഒന്നിച്ച് നല്‍കിയത്.

അബൂദബി: വില്ലകള്‍ക്ക് ഒരു വര്‍ഷത്തെ വാടക മൂന്‍കൂറായി വാങ്ങി പാക് റിയല്‍ എസ്റ്റേറ്റ് കമ്പനി അധികൃതര്‍ മുങ്ങി. വിവിധ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്താണ് കമ്പനി തട്ടിപ്പ് നടത്തിയത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അക്വയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കമ്പനി ലൈസന്‍സ് പുതുക്കാതെ വാടക മുന്‍കൂട്ടി വാങ്ങി കബളിപ്പിക്കുകയായിരുന്നു. ഇക്കാര്യം അറിയുമ്പോഴേക്കും കമ്പനി അധികൃതര്‍ രാജ്യം വിട്ടിരുന്നു. സാധാരണ മൂന്ന് തവണയായി നല്‍കുന്ന വാര്‍ഷിക വാടകയാണ് മിക്കവരും ഒന്നിച്ച് നല്‍കിയത്.

മുസഫയില്‍ സെക്ടര്‍ 19ലെ പ്ലോട്ട് 82 വില്ല സമുച്ചയത്തില്‍ ജനുവരി 31ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഒഴിപ്പിക്കല്‍ നോട്ടീസ് പതിച്ചപ്പോഴാണ് താമസക്കാര്‍ ആദ്യം ആശങ്കയിലായത്. എന്നാല്‍ അന്ന് രാത്രി റിയല്‍ എസ്റ്റേറ്റ് കമ്പനി ഉദ്യോഗസ്ഥരത്തെി ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും വിശ്വാസം ജനിപ്പിക്കാനായി വില്ല ഒഴിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ചെക്ക് നല്‍കാന്‍ തയാറാണെന്നും അറിയിച്ചു. ഇതു പ്രകാരം ഫെബ്രുവരി ആറിലെ തീയതി രേഖപ്പെടുത്തി ചെക്ക് നല്‍കി. തുടര്‍ന്ന് ചെക്ക് മാറാനായി ബാങ്കിലത്തെിയപ്പോഴാണ് കമ്പനിയുടെ അക്കൗണ്ടില്‍ പൈസയില്ലെന്ന് താമസക്കാര്‍ അറിയുന്നത്. ഫെബ്രുവരി അഞ്ചിന് മുങ്ങാന്‍ പദ്ധതിയിട്ട് വിമാന ടിക്കറ്റുകളൊക്കെ എടുത്ത ശേഷമാണ് കമ്പനി അധികൃതര്‍ ഫെബ്രുവരി ആറിലെ തീയതി രേഖപ്പെടുത്തി ചെക്ക് നല്‍കിയത്.

അതേസമയം സെക്ടര്‍ 19ലെ പ്ലോട്ട് 82 വില്ല സമുച്ചയത്തിലെ ആറ് വില്ലകളിലായി നാല്‍പതോളം കുടംബങ്ങളില്‍ 80 ശതമാനവും വാടക ഒന്നിച്ച് നല്‍കിയെന്നാണ് പറയുന്നത്. 10,000 ദിര്‍ഹം വരെ കുറച്ചു നല്‍കാമെന്ന് പറഞ്ഞാണ് കമ്പനി താമസക്കാരെ വശത്താക്കിയത്. പലരും വാടക ഒന്നിച്ചു നല്‍കാന്‍ ലോണെടുക്കുകയായിരുന്നു. സെക്ടര്‍ 19ലെ പ്ലോട്ട് 82 വില്ല സമുച്ചയത്തില്‍ താമസിക്കുന്നവരില്‍ ഏറെയും മലയാളി കുടുംബങ്ങളാണ്. ഏതാനും അറബ്, പാകിസ്താന്‍, യൂറോപ്യന്‍ കുടുംബങ്ങളുമുണ്ട്. പരാതിയുമായി 30ഓളം താമസക്കാര്‍ ഫെബ്രുവരി ഒമ്പതിന് അബൂദബിയിലെ കോടതിയിലെത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x