
കുവൈത്ത് സിറ്റി: കുവൈത്തില്‍ അദ്ധ്യാപക ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. പൊതു വിദ്യാലയങ്ങളിലാണ് അദ്ധ്യാപക ക്ഷാമം അനുഭവപ്പെടുന്നത്. രാജ്യത്ത് മിക്കവാറും സര്‍ക്കാര്‍ വകുപ്പുകളും മന്ത്രാലയങ്ങളും സ്വദേശിവത്കരണത്തിലേക്ക് നീങ്ങുകയാണ്.
ഇതിനിടെയാണ് യോഗ്യരായ അദ്ധ്യാപകരുടെ കുറവുമൂലം വിദ്യാഭ്യാസ മന്ത്രാലയം വിഷമിക്കുന്നത്. അതേസമയം അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ബിദൂനികളെയും ജിസിസി പൗരന്മാരെയും നിയമിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.