Currency

ഷാര്‍ജയില്‍ വിദ്യഭ്യാസ, കരിയര്‍ മേളയ്ക്ക് തുടക്കം; മുഖ്യ ഫോക്കസ് ഇന്ത്യ

സ്വന്തം ലേഖകന്‍Thursday, February 16, 2017 1:51 pm

കരിയര്‍ പ്രദര്‍ശനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ 100 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രദര്‍ശനങ്ങളില്‍ മുഖ്യ ഫോക്കസ് ഇന്ത്യയാണ്. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രദര്‍ശനമുള്ളത്.

ഷാര്‍ജ: വിദ്യഭ്യാസ, കരിയര്‍ പ്രദര്‍ശനങ്ങള്‍ക്ക് ഷാര്‍ജ എക്‌സ്‌പോസെന്ററില്‍ തുടക്കമായി. 170 പൊതുസ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന വിദ്യഭ്യാസ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ്.

അതേസമയം കരിയര്‍ പ്രദര്‍ശനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ 100 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രദര്‍ശനങ്ങളില്‍ മുഖ്യ ഫോക്കസ് ഇന്ത്യയാണ്. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രദര്‍ശനമുള്ളത്. വെള്ളിയാഴ്ച നാല് മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും പ്രദര്‍ശനം. പ്രവേശനത്തിന് എത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം സൗജന്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x