ഉടമയുടേയും വാടകക്കാരന്റെയും അവകാശങ്ങളും ഉത്തവരാദിത്വങ്ങളും പുതിയ കരാറില്‍ കൃത്യതയോടെ വ്യക്തമാക്കുന്നുണ്ട്. കെട്ടിടത്തിന്റെ പതിവു അറ്റകുറ്റപണികള്‍ ചെയ്യേണ്ടതും വാടകക്കാരന് ഉത്തരവാദമില്ലാത്ത കെട്ടിട തകരാറുകള്‍ പരിഹരിക്കേണ്ടതും കെട്ടിട ഉടമയാണ്.
ദുബായ്: മാര്‍ച്ച് മുതല്‍ ദുബായില്‍ ഏകീകൃത വാടക കരാര്‍ നിലവില്‍ വരുമെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഉടമയുടെയും വാടകക്കാരന്റെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്ന പുതിയ കരാര്‍ കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുളള ഇടപാട് സുതാര്യമാക്കാനും നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് യുഎഇ സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഉടമയുടേയും വാടകക്കാരന്റെയും അവകാശങ്ങളും ഉത്തവരാദിത്വങ്ങളും പുതിയ കരാറില്‍ കൃത്യതയോടെ വ്യക്തമാക്കുന്നുണ്ട്. കെട്ടിടത്തിന്റെ പതിവു അറ്റകുറ്റപണികള്‍ ചെയ്യേണ്ടതും വാടകക്കാരന് ഉത്തരവാദമില്ലാത്ത കെട്ടിട തകരാറുകള്‍ പരിഹരിക്കേണ്ടതും കെട്ടിട ഉടമയാണ്. മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കല്‍, കരാര്‍ പ്രകാരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കോ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ വീട് ഉപയോഗിക്കല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന അവസരത്തില്‍ വാടകക്കാരനോട് ഒഴിയാന്‍ ആവശ്യപ്പെടാവുന്നതാണ്.
എല്ലാത്തരം വാടക പാട്ടകരാറുകളും ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇജാരി വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറത്തിലാണ് തയ്യാറാക്കേണ്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.