2030 ആകുമ്പോഴേക്കും ഏറ്റവും പ്രധാന മരണകാരണങ്ങളിലൊന്നായി പ്രമേഹം മാറുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്ത് 350 ലക്ഷം പേര്‍ക്ക് പ്രമേഹമുണ്ട്. എന്നാല്‍ ഇതില്‍ 45 ലക്ഷം പേര്‍ മീന മേഖലയിലുള്ളവരാണ് എന്നത് ഗൗരവതരമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖത്താമി ചൂണ്ടിക്കാട്ടി.
ദുബായ്: യു.എ.ഇയില്‍ പ്രമേഹം അപകടകരമായി പടര്‍ന്നു പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വിദഗ്ധര്‍. രാജ്യത്ത് 10 ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനേക്കാള്‍ ഭയാനകം അഞ്ചു ലക്ഷത്തിനടുത്താളുകള്‍ രോഗം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്. ദുബായിലാരംഭിച്ച ഏഴാമത് എമിറേറ്റ്‌സ് ഡയബെറ്റ്‌സ് ആന്റ് എന്‍ഡോക്രിനോളജി കോണ്‍ഗ്രസില്‍ വെച്ച് ഇന്റര്‍നാഷണല്‍ ഡയബെറ്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് നാം ഹാന്‍ ചോ ആണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം 2030 ആകുമ്പോഴേക്കും ഏറ്റവും പ്രധാന മരണകാരണങ്ങളിലൊന്നായി പ്രമേഹം മാറുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്ത് 350 ലക്ഷം പേര്‍ക്ക് പ്രമേഹമുണ്ട്. എന്നാല്‍ ഇതില്‍ 45 ലക്ഷം പേര്‍ മീന മേഖലയിലുള്ളവരാണ് എന്നത് ഗൗരവതരമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖത്താമി ചൂണ്ടിക്കാട്ടി. ദുബായ് സ്റ്റാറ്റിറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെ ഡി.എച്ച്.എ വീടുവീടാന്തരം പ്രമേഹ സര്‍വേ നടത്തുന്നതായും അദ്ദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.