Currency

ഫ്‌ലക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം ഏപ്രില്‍ മുതല്‍

സ്വന്തം ലേഖകന്‍Friday, February 17, 2017 1:34 pm

ഏപ്രില്‍ മുതല്‍ ബഹ്‌റൈനിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. തൊഴിലാളികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാനും വ്യത്യസ്ത തൊഴിലുടമകളുടെ കീഴില്‍ വിവിധ ജോലികള്‍ പാര്‍ട് ടൈം ആയും മണിക്കൂര്‍ അടിസ്ഥാനത്തിലും നിയമപരമായി തന്നെ ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ബഹ്‌റൈന്‍: മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആദ്യമായി ഫ്‌ലക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം വരുന്നു. ഏപ്രില്‍ മുതല്‍ ബഹ്‌റൈനിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. തൊഴിലാളികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാനും വ്യത്യസ്ത തൊഴിലുടമകളുടെ കീഴില്‍ വിവിധ ജോലികള്‍ പാര്‍ട് ടൈം ആയും മണിക്കൂര്‍ അടിസ്ഥാനത്തിലും നിയമപരമായി തന്നെ ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. അതേസമയം ഫ്‌ലക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കുന്നത് 2016 സെപ്റ്റംബര്‍ 20 വരെ അനധികൃത തൊഴിലാളികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കിടയിലാണ്.

രണ്ടു വര്‍ഷക്കാലയളവിലേക്കാണ് സൗകര്യത്തിന്റെ പ്രയോജനം ലഭിക്കുന്നത്. 48,000 വര്‍ക്ക് പെര്‍മിറ്റ് ഈ സംവിധാനമനുസരിച്ച് ലഭ്യമാകും. എന്നാല്‍ റണ്‍ എവെ കേസുള്ളവര്‍ക്കും കുറ്റക്യതങ്ങള്‍ ചെയ്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയില്ല. രാജ്യത്ത് 48,000 ത്തോളം വിദേശ തൊഴിലാളികള്‍ക്ക് പദ്ധതി വിജയകരമായാല്‍ അനധികൃതമായി ആനുകൂല്യം ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x