
ലണ്ടൺ: ബ്രിട്ടണെ ചുട്ടുപൊള്ളിക്കാൻ അടുത്തയാഴ്ചയോടെ കരീബിയന്‍ മേഖലയില്‍ നിന്ന് ഉഷ്ണക്കാറ്റ് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 70 മൈല്‍ വേഗതയിൽ വീശുന്ന കാറ്റിൽ ഏകദേശം 18 ഡിഗ്രി വരെ താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഈയാഴ്ച താപനിലയില്‍ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. ഒന്നു മുതല്‍ മൂന്നു ഡിഗ്രി വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ചയോടെ താപനില 17 ഡിഗ്രിയില്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലാകും താപനില കൂടുതലായും വർധിക്കുക.
സാധാരണഗതിൽ ഈ മാസങ്ങളില്‍ ബ്രിട്ടനിലെ ഉയര്‍ന്ന താപനില 14 ഡിഗ്രി സെല്‍ഷ്യസായിരിക്കാറാണ് പതിവ്. ഇതാണ് 18 ഡിഗ്രിക്ക് മുകളില്‍ ആകുന്നത്. എന്നാല്‍ ഉഷ്ണക്കാറ്റിന് ശേഷം വീണ്ടും ശൈത്യമെത്താനും സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ തണുപ്പ് തുടരാനാണ് സാധ്യത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.