Currency

വിയന്നയിലെ നിരത്തുകളിൽ സിഗരറ്റ്കുറ്റിയും നായ്ക്കളൂടെ വിസര്‍ജ്യവും തള്ളിയാൽ വന്‍തുക പിഴ

സ്വന്തം ലേഖകൻFriday, February 17, 2017 8:34 pm

50 യൂറോയാണ് ഇത്തരക്കാരിൽ നിന്നും പിഴയായി ഈടാക്കുക. നേരത്തെ ഇത് 36 യൂറോ ആയിരുന്നു. അതേസമയം പ്രത്യേക സാഹചര്യത്തിൽ പിഴതുക 90 യൂറോ ആയി ഉയർത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

വിയന്ന: വിയന്നയിലെ നിരത്തുകളിൽ സിഗരറ്റ് കുറ്റിയും നായ്ക്കളുടെ വിസർജ്യവും തള്ളുന്നവവരിൽ നിന്നും വൻ തുക പിഴയായി ഈടാക്കുന്ന നിയമം മാർച്ച് മൂന്നു മുതൽ പ്രാബല്യത്തിൽ വരും. 50 യൂറോയാണ് ഇത്തരക്കാരിൽ നിന്നും പിഴയായി ഈടാക്കുക. നേരത്തെ ഇത് 36 യൂറോ ആയിരുന്നു.

അതേസമയം പ്രത്യേക സാഹചര്യത്തിൽ പിഴതുക 90 യൂറോ ആയി ഉയർത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. വിയന്ന നഗരത്തിലെ ഗാർബേജ് ബിന്നുകളിൽ പ്രതിവർഷം നിറയുന്നത് 100 ദശലക്ഷം സിഗരറ്റ് കുറ്റികളും നായ വിസർജ്യമടങ്ങിയ ബാഗുകളും ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x