Currency

അബൂദബിയില്‍ വന്‍ അഗ്‌നിബാധ

സ്വന്തം ലേഖകന്‍Sunday, February 19, 2017 11:07 am

എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടങ്ങളില്‍ വന്‍ അഗ്‌നിബാധ. മുസഫയില്‍ നിന്ന് അബൂദബിയിലേക്കുള്ള റോഡില്‍ അഡ്‌നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിന് തീ പിടിച്ച് സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.

അബുദബി: എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിങ്ങിന് എതിര്‍വശത്തെ കെട്ടിടങ്ങളില്‍ വന്‍ അഗ്‌നിബാധ. മുസഫയില്‍ നിന്ന് അബൂദബിയിലേക്കുള്ള റോഡില്‍ അഡ്‌നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിന് തീ പിടിച്ച് സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.

രാത്രി 10.15 ഓടെയാണ് തീപിടുത്തമുണ്ടായത്. മുസഫയില്‍ നിന്നും അബുദബിയില്‍ നിന്നും എത്തിയ സിവില്‍ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ശക്തമായ കാറ്റ് തീ നിയന്ത്രണവിധേയമാക്കുന്നതിന് പ്രയാസം സൃഷ്ടിച്ചു. മുകള്‍ നിലയിലെ വീടുകളിലേക്ക് തീ ഉയര്‍ന്നതോടെ സമീപത്തെതടക്കം ഫ്‌ളാറ്റുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. രണ്ട് ഭാഗത്തെയും റോഡുകള്‍ ബ്ലോക്ക് ചെയ്താണ് പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x