രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ വാഹനം പാര്‍ക്ക് ചെയ്യാന്‍ പണം നല്‍കണം. നിലവില്‍ ഷാര്‍ജ പട്ടണം പൂര്‍ണമായും പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പിലായിട്ടുണ്ട്. അപൂര്‍വ്വം ഇടങ്ങളില്‍ മാത്രമാണ് സൗജന്യമായി വാഹനം നിറുത്താനുള്ള സൗകര്യമുള്ളത്.
ഷാര്‍ജ: മധ്യാഹ്ന സൗജന്യ വാഹന പാര്‍ക്കിങ് സൗകര്യം അവസാനിപ്പിക്കുന്നു. മാര്‍ച്ച് ആദ്യവാരം മുതല്‍ ഈ സൗകര്യം നിര്‍ത്തും. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഷാര്‍ജയില്‍ സ്ഥാപിച്ച് തുടങ്ങി. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ വാഹനം പാര്‍ക്ക് ചെയ്യാന്‍ പണം നല്‍കണം. നിലവില്‍ ഷാര്‍ജ പട്ടണം പൂര്‍ണമായും പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പിലായിട്ടുണ്ട്. അപൂര്‍വ്വം ഇടങ്ങളില്‍ മാത്രമാണ് സൗജന്യമായി വാഹനം നിറുത്താനുള്ള സൗകര്യമുള്ളത്.
മധ്യാഹ്ന സൗജന്യം നിറുത്തുന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. നിയമത്തെ മാനിക്കാതെയുള്ള വാഹനം നിറുത്തലാണ് മിക്കഭാഗത്തും പെയ്ഡ് പാര്‍ക്കിങ് കൊണ്ട് വരാന്‍ കാരണമായത്. അതേസമയം എസ്.എം.എസ് സംവിധാനം ഉപയോഗിച്ചും വാഹനം നിറുത്താനുള്ള സൗകര്യമുണ്ട്. അതിനുള്ള നമ്പറും ബോര്‍ഡുകളില്‍ നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.