ഇത്തരക്കാർ ജിപിയെ സമീപിച്ചാൽ മതിയെന്നും അല്ലെങ്കിലും കുടുംബ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും സർക്കാർ അഭ്യർത്ഥിച്ചു
ബ്രിസ്ബേൺ: ക്യൂൻസ്ലാൻഡിൽ സർവ്വസാധാരണമായ രോഗങ്ങളും പരിക്കുകളുമായി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർധന. 2015-16 വർഷത്തെ കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാൾ അമ്പതിനായിരത്തിലേറെ പേരാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയത്. ഇവരിൽ മിക്കവരും ചെറിയ പരിക്കുകളുടെ പേരിലാണ് അത്യാഹിത വിഭാഗത്തിലെത്തിയത്.
പലരും സൂര്യതാപം ഏറ്റതിനും മറ്റുമാണ് ചികിത്സ തേടി അത്യാഹിത വിഭാഗങ്ങളിൽ എത്തിയത്. മറ്റു ചിലരാകട്ടെ ഡോക്റ്ററുടെ കുറിപ്പടിയ്ക്ക് വേണ്ടി മാത്രം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയവരാണ്. ഇത്തരക്കാർ ജിപിയെ സമീപിച്ചാൽ മതിയെന്നും അല്ലെങ്കിലും കുടുംബ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത്തരക്കാർ ഇനിമുതൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടരുതെന്ന നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യമന്ത്രി കാമറോൺ ഡിക്ക്. അത്യാഹിത വിഭാഗത്തിലെ ജീവനക്കാരുടെ ജോലി ജീവൻ രക്ഷിക്കുക എന്നതാണെന്നും ഗുരുതരമല്ലാത്ത രോഗങ്ങൾക്ക് ചികിത്സ നൽകുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.