Currency

അബൂദബിയില്‍ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Monday, February 20, 2017 5:25 pm

മൂന്നാമത് അബൂദബി ടൂര്‍ സൈക്ലിങ് നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നടക്കുന്ന സൈക്ലിങിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ മത്സരം നടക്കുന്ന സമയത്താണ് എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രണം.

അബൂദബി: മൂന്ന് ദിവസങ്ങളില്‍ അബൂദബി എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിക്കും. മൂന്നാമത് അബൂദബി ടൂര്‍ സൈക്ലിങ് നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നടക്കുന്ന സൈക്ലിങിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ മത്സരം നടക്കുന്ന സമയത്താണ് എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രണം.

വ്യാഴാഴ്ച നടക്കുന്ന ഒന്നാം ഘട്ടത്തില്‍ 118 കിലോമീറ്ററാണുള്ളത്. മദീന സായിദില്‍ നിന്ന് പുറപ്പെട്ട് ലിവയിലൂടെ സഞ്ചരിച്ച് മദീന സായിദില്‍ അവസാനിക്കും. ഉച്ചക്ക് 12.30ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കും. വെള്ളിയാഴ്ചത്തെ രണ്ടാം ഘട്ടം 155 കിലോമീറ്റര്‍ അബൂദബി നഗരത്തിന്റെ ചുറ്റുവട്ടങ്ങളിലാണ് നടക്കുക. അല്‍ഐനില്‍നിന്ന് ജബല്‍ ഹഫീഥിലേക്കുള്ള 186 കിലോമീറ്ററാണ് മൂന്നാം ഘട്ടം. 26 ലാപ്പുകളായി 143 കിലോമീറ്ററുള്‍പ്പെടുന്ന നാലാം ഘട്ടം യാസ് മറീന ഫോര്‍മുല വണ്‍ സര്‍ക്യൂട്ടിലാണ് നടക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x