2017-18 അധ്യയന വർഷം ദുബായിലെ സ്വകാര്യമേഖലയിലെ സ്കൂളുകൾക്ക് ഫീസ് നിരക്കിൽ 2.4 ശതമാനം മുതൽ 4.8 ശതമാനം വരെ വർധനയാകാമെന്ന് അധികൃതർ
ദുബായ്: 2017-18 അധ്യയന വർഷം ദുബായിലെ സ്വകാര്യമേഖലയിലെ സ്കൂളുകൾക്ക് ഫീസ് നിരക്കിൽ 2.4 ശതമാനം മുതൽ 4.8 ശതമാനം വരെ വർധനയാകാമെന്ന് അധികൃതർ. സ്കൂളുകൾക്ക് നൽകുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ഫീസ് വർധന നടപ്പിലാക്കാമെന്നാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച 2017-18 വർഷത്തെ എഡ്യുക്കേഷൻ കോസ്റ്റ് ഇൻഡക്സ് (ഇസിഐ), ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെൻട്രൽ തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ അധ്യായനവർഷം 3.21 ശതമാനമാണ് ഇസിഐ. മികച്ച നിലവാരമുള്ള സ്കൂളുകളിൽ ഇതിന്റെ ഇരട്ടി വർധന വരുത്താൻ അനുമതി ഉണ്ടായിരിക്കും. ദുബായിലെ 18 സ്കൂളുകളാണ് ഈ വകുപ്പിൽ പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.