20 വര്‍ഷത്തോളമായി ബഹ്‌റൈനിലുള്ള ഷിനോയ് മാല്‍കിയയില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. രണ്ടു മാസത്തെ അവധിക്ക് നാട്ടില്‍ വന്ന ശേഷം ഫെബ്രുവരി ഏഴിനാണ് ഷിനോയ് തിരിച്ച് ബഹ്‌റൈനിലെത്തിയത്.
മനാമ: തൃശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മരിച്ചു. തൃശൂര്‍ ചിയ്യാരം സ്വദേശി ചെറുവത്തൂര്‍ കുഞ്ഞുമോന്‍ ഷിനോയ് (45) ആണ് മരിച്ചത്. പുലര്‍ച്ചെ 4.20ഓടെ ഷിനോയിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
20 വര്‍ഷത്തോളമായി ബഹ്‌റൈനിലുള്ള ഷിനോയ് മാല്‍കിയയില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. രണ്ടു മാസത്തെ അവധിക്ക് നാട്ടില്‍ വന്ന ശേഷം ഫെബ്രുവരി ഏഴിനാണ് ഷിനോയ് തിരിച്ച് ബഹ്‌റൈനിലെത്തിയത്.
മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സന്ധ്യ, മൂന്നു വയസുള്ള കുട്ടിയും ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.