Currency

ജര്‍മന്‍ സ്വദേശിനിക്കു നേരെ അക്രമം

സ്വന്തം ലേഖകന്‍Wednesday, February 22, 2017 9:44 am

അതേസമയം അതിക്രമം ചെറുത്ത യുവതിയുടെ ശരീരഭാഗങ്ങളില്‍ കടിച്ചു മുറിവേല്‍പിച്ചതായാണു പരാതി. 2500 രൂപയടങ്ങുന്ന ബാഗ് അക്രമി തട്ടിപ്പറിച്ച് കടന്നു. പരിക്കേറ്റ യുവതിയെ പൊലീസ് എത്തി കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൈസൂരു: ജര്‍മന്‍ സ്വദേശിനിക്കു നേരെ അക്രമം. തിങ്കളാഴ്ച വൈകിട്ടാണ് ചാമുണ്ഡി ഹില്‍സില്‍ ജര്‍മന്‍ സ്വദേശിനിയായ ജെന്നിഫര്‍ ബ്ലെയ്ക് (23) അക്രമത്തിനിരയായത്. അസ്തമയം കണ്ടശേഷം തനിച്ചു മലയിറങ്ങിയ യുവതിക്ക് നേരെ ഏഴു മണിയോടെയായിരുന്നു അക്രമമുണ്ടായത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ നന്ദി പ്രതിമയ്ക്കു മുന്നില്‍വച്ച് ഒരാള്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ പണമടങ്ങുന്ന ബാഗ് അക്രമി തട്ടിപ്പറിച്ചു കൊണ്ടുപോകുകയും ചെയ്തു.

അതേസമയം അതിക്രമം ചെറുത്ത യുവതിയുടെ ശരീരഭാഗങ്ങളില്‍ കടിച്ചു മുറിവേല്‍പിച്ചതായാണു പരാതി. 2500 രൂപയടങ്ങുന്ന ബാഗ് അക്രമി തട്ടിപ്പറിച്ച് കടന്നു. പരിക്കേറ്റ യുവതിയെ പൊലീസ് എത്തി കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തിനു രൂപം നല്‍കി. മൂന്നുമാസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഈ മാസം 13നാണ് യുവതി മൈസൂരുവിലെത്തിയത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x