Currency

പരിഹരിക്കാന്‍ സാധിക്കാത്ത തകരാറുള്ള കാറുകളുടെ ഇറക്കുമതി നിരോധിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, February 22, 2017 11:44 am

ദുബായ്: പരിഹരിക്കാന്‍ സാധിക്കാത്ത തകരാറുകള്‍ ഉള്ള ഉപയോഗിച്ച (യൂസ്ഡ്) കാറുകളുടെ ഇറക്കുമതി നിരോധിക്കും. മേയ് ഒന്ന് മുതലാണ് ഇത്തരം കാറുകളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. കത്തിയതും പുനര്‍നിര്‍മിച്ചതും വെള്ളത്തില്‍ വീണതുമായ പരിഹരിക്കാന്‍ സാധിക്കാത്ത തകരാറുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമായിരിക്കും.

കൂടാതെ രാജ്യത്ത് നിലവിലുള്ള ഇത്തരം കാറുകളുടെ രജിസ്ട്രേഷനും ഇന്‍ഷൂറന്‍സും നിരോധിക്കുമെന്നും എമിറേറ്റ്സ് സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (എസ്മ) അധികൃതര്‍ അറിയിച്ചു. ഇറക്കുമതി ചെയ്യുന്നത് ഇത്തരം വിഭാഗത്തില്‍പ്പെടുന്ന കാറുകളല്ലെന്ന് ഉറപ്പുവരുത്തണെമെന്ന് ഇറക്കുമതി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 30 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. വര്‍ഷം തോറും മൂന്ന് ലക്ഷം യൂസ്ഡ് കാറുകളാണ് ഇറക്കുമതി ചെയ്യുന്നത്. യു.എ.എസ്., ജര്‍മനി, ജപ്പാന്‍ എന്നിവയാണ് പ്രധാന കയറ്റുമതി രാജ്യങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x