അല്‍ റിഗ്ഗ, വേള്‍ഡ് ട്രേഡ് സെന്റര്‍ മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. റോഡുകളിലെ ഇ-സൈന്‍ ബോര്‍ഡുകളിലൂടെ അറബിക്കിലും ഇംഗ്ലിഷിലും വിവരങ്ങള്‍ നല്‍കും.
ദുബായ്: പാര്‍ക്കിങ് സ്ഥലങ്ങള്‍ ആര്‍ടിഎ ആപ്പ് ഉപയോഗിച്ചു കണ്ടെത്തുന്ന സംവിധാനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. അല്‍ റിഗ്ഗ, വേള്‍ഡ് ട്രേഡ് സെന്റര്‍ മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. റോഡുകളിലെ ഇ-സൈന്‍ ബോര്‍ഡുകളിലൂടെ അറബിക്കിലും ഇംഗ്ലിഷിലും വിവരങ്ങള്‍ നല്‍കും.
ഇ-സൈന്‍, ഗ്രൗണ്ട്-ഓവര്‍ഹെഡ് സെന്‍സറുകള്‍ എന്നിവയുടെ ശൃംഖല പൂര്‍ത്തിയാക്കിയതായി ആര്‍ടിഎ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഷെറീഫ് പറഞ്ഞു. ബഹുനില പാര്‍ക്കിങ് സമുച്ചയങ്ങളിലും ഇതര മേഖലകളിലും ഈ സേവനം ലഭ്യമാണ്. മുന്‍കൂട്ടി തീരുമാനിച്ച സമയത്തുതന്നെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ പദ്ധതി ഏപ്രിലില്‍ പൂര്‍ത്തിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.