Currency

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

സ്വന്തം ലേഖകന്‍Friday, February 24, 2017 2:05 pm

അമിത വേഗതയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് ദുബായ് നഗരത്തില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ നല്ലൊരു പങ്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. അതേസമയം ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 200 ദിര്‍ഹം ഫൈനും നാല് ബ്ലാക് പോയിന്റുമാണ് നിലവിലുള്ള ശിക്ഷ.

ദുബായ്: മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുന്ന കാര്യം ദുബായ് പൊലിസിന്റെ പരിഗണനയില്‍. അമിത വേഗതയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് ദുബായ് നഗരത്തില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ നല്ലൊരു പങ്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. അതേസമയം ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 200 ദിര്‍ഹം ഫൈനും നാല് ബ്ലാക് പോയിന്റുമാണ് നിലവിലുള്ള ശിക്ഷ.

നേരത്തെ ഡ്രൈവിങിനിടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം ഫൈനും 12 ബ്ലാക് പോയിന്റും ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടലുമായിരുന്നു ശിക്ഷ. ഫെഡറല്‍ കൗണ്‍സില്‍ മുന്നോട്ടു വെച്ച നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി. എന്നല്‍ ഈ നടപടികള്‍ കൊണ്ടുമാത്രം നിയമലംഘകരെ അമര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞ നാലു വര്‍ഷത്തെ അപകടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ദുബായ് ട്രാഫിക് പൊലീസ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x