Currency

ബഹ്‌റൈനില്‍ സ്വദേശികള്‍ക്ക് പരിഗണന നല്‍കാന്‍ നിര്‍ദേശം

സ്വന്തം ലേഖകന്‍Friday, February 24, 2017 2:22 pm

ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഒസാമ അല്‍ അബ് സിയാണ് നിര്‍ദേശം നല്‍കിയത്. ആവശ്യമായ അളവില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.

ബഹ്‌റൈന്‍: തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഒസാമ അല്‍ അബ് സിയാണ് നിര്‍ദേശം നല്‍കിയത്. ആവശ്യമായ അളവില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.

തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് ആവശ്യമായ നടപടി കമ്പനികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന പരിശോധനകള്‍ എല്‍.എം.ആര്‍.എ ഇന്‍സ്‌പെക്ഷന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. തൊഴിലില്ലായ്മയില്‍ നിന്ന് സ്വദേശികളെ സംരക്ഷിക്കുവാന്‍ അവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കേണ്ടതുണ്ട്. സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയാല്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള ഫീസ് തുക വര്‍ധിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒസാമ അല്‍ അബ്‌സി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x