Currency

ദുബായിലും ബഹ്‌റൈനിലും ഫെഡറല്‍ ബാങ്ക് ഓഫീസ് തുറക്കുന്നു

സ്വന്തം ലേഖകന്‍Monday, February 27, 2017 12:50 pm

ദുബായില്‍ വ്യാപാരവാണിജ്യ ബിസിനസുകള്‍ക്കായുള്ള ശാഖയും ബഹ്‌റൈനില്‍ പ്രതിനിധി ഓഫീസും തുറക്കാനാണ്അനുമതി ലഭിച്ചത്. ദുബായ് ഡി.ഐ.എഫ്.സി.യില്‍ തുറക്കുന്ന ശാഖയില്‍ ഹോള്‍സെയില്‍ ബാങ്കിങ്ങായിരിക്കും നടക്കുന്നത്. പ്രവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കൂടൂതല്‍ കാര്യക്ഷമമാക്കാനും വ്യാപിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ പ്രതീക്ഷ.

ദുബായ്: കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കിന് ദുബായില്‍ ശാഖയും ബഹ്‌റൈനില്‍ ഓഫീസും തുറക്കാന്‍ അനുമതി. ദുബായില്‍ വ്യാപാരവാണിജ്യ ബിസിനസുകള്‍ക്കായുള്ള ശാഖയും ബഹ്‌റൈനില്‍ പ്രതിനിധി ഓഫീസും തുറക്കാനാണ്അനുമതി ലഭിച്ചത്. ദുബായ് ഡി.ഐ.എഫ്.സി.യില്‍ തുറക്കുന്ന ശാഖയില്‍ ഹോള്‍സെയില്‍ ബാങ്കിങ്ങായിരിക്കും നടക്കുന്നത്. പ്രവാസികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കൂടൂതല്‍ കാര്യക്ഷമമാക്കാനും വ്യാപിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ പ്രതീക്ഷ.

രണ്ട് ഓഫീസുകളും ആറുമാസത്തികം പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗണേഷ് ശങ്കരന്‍ അറിയിച്ചു. ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപത്തിന്റെ 14 ശതമാനത്തോളം ഫെഡറല്‍ ബാങ്ക് വഴിയാണ് എത്തുന്നത്. അതേസമയം സിംഗപ്പൂര്‍, കാനഡ, അമേരിക്ക, യു.കെ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മാത്രവുമല്ല നിലവില്‍ ബാങ്കിന്റെ ഇടപാടുകളില്‍ 75 ശതമാനവും ഡിജിറ്റല്‍ വഴിയാണ് നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x