Currency

യു.എ.ഇയില്‍ തുടര്‍ച്ചയായി മഴ; ഗതാഗതക്കുരുക്ക് ജനത്തെ വലച്ചു

സ്വന്തം ലേഖകന്‍Monday, February 27, 2017 12:54 pm

ഞായറാഴ്ച രാവിലെ മുതല്‍ ഇരുട്ട് മൂടിയ അന്തരീക്ഷമായിരുന്നു. മഴയെ തുടര്‍ന്ന് റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ ഉണ്ടായി. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയവിടങ്ങളിലെല്ലാം ഭേദപ്പെട്ട മഴ ലഭിച്ചു.

ദുബായ്: യു.എ.ഇ.യില്‍ തുടര്‍ച്ചയായി മഴ. ഞായറാഴ്ച രാവിലെ മുതല്‍ ഇരുട്ട് മൂടിയ അന്തരീക്ഷമായിരുന്നു. മഴയെ തുടര്‍ന്ന് റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ ഉണ്ടായി. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയവിടങ്ങളിലെല്ലാം ഭേദപ്പെട്ട മഴ ലഭിച്ചു.

അതേസമയം പ്രധാന വീഥികളില്‍ രൂപപ്പെട്ട ഗതാഗതക്കുരുക്ക് ജനത്തെ വലച്ചു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ദൂരക്കാഴ് കുറയുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങള്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കാനും കാരണമായി. ദുബായില്‍ ഗര്‍ഹൂദ് പാലത്തിനടുത്ത് അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ചു. ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് തുടങ്ങിയവയെല്ലാം മണിക്കൂറുകളോളം ഗതാഗത കുരുക്കിനാല്‍ വീര്‍പ്പുമുട്ടി.

അബുദാബിയില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ പെയ്ത മഴ രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്നു. നഗരത്തിലും വ്യാവസായിക നഗരമായ മുസഫ, അല്‍ വത്ബ തുടങ്ങിയ ഭാഗങ്ങളിലെല്ലാം മഴ ലഭിച്ചു. അല്‍ ഐനിലും രാവിലെ തുടങ്ങിയ മഴ വൈകുന്നേരംവരെ തുടര്‍ന്നു. അല്‍ ഐന്‍ നഗരത്തിലും അല്‍ ജിമി, ഖത്താറ, തരൂജ്, നിയദാദ്, മസ്യാദ് തുടങ്ങിയ ഭാഗങ്ങളിലും മഴ ലഭിച്ചു. മഴ കാരണം ഹൈവേകളില്‍ ഷാര്‍ജയില്‍ രാവിലെ തുടങ്ങിയ മഴ ഇടവേളയ്ക്കുശേഷം ഉച്ചയ്ക്ക് ശേഷം കൂടിയും കുറഞ്ഞും തുടര്‍ന്നു. രാജ്യത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x