
അബുദാബി: അബുദാബി കമ്മ്യൂണിറ്റി പോലീസിൽ മലയാളികളും. “നമ്മളെല്ലാം പൊലീസ്”എന്ന പദ്ധതിയുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയവരിലാണ് മലയാളികൾ ഉൾപ്പെട്ടിരിക്കുന്നത്. ഹക്കീം കോഴിക്കോട് ,ജോസ് തൃശ്ശൂർ ,ബിജു കരുനാഗപ്പള്ളി ,കെ.വി തോമസ് മാള ,വർഗീസ് ചാലക്കുടി ,മുഹമ്മദ് അസർ മാഹി എന്നീ മലയാളികളാണ് കഴിഞ്ഞ ദിവസം പരിശീലനം പൂർത്തിയാക്കിയത്.
ഇവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അബുദാബി പോലീസ് മേധാവി ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. പദ്ധതിയിലേക്ക് അപേക്ഷിച്ച 5000 പേരിൽ നിന്നും 1000 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ആറു പരിശീലന ക്ലാസ്സുകളാണ് ഇവർക്കുള്ളത്.
പ്രാഥമിക ശുശ്രുഷ , ജനങ്ങള്‍ തമ്മിലെ സംഘര്‍ഷങ്ങളില്‍ ഇടപെടുക, വിവിധ പരിപാടികള്‍ക്കെത്തുന്ന ജനങ്ങളെ നിയന്ത്രിക്കുക, അപകടമുണ്ടായാല്‍ ഗതാഗത നിയന്ത്രണം നടത്തുക തുടങ്ങിയവയാണ് കമ്യൂണിറ്റി പോലീസുകാരുടെ ചുമതലകൾ. കഴിഞ്ഞ വർഷം ആരംഭിച്ച കമ്മ്യുണിറ്റി പോലീസ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.