Currency

ട്രാഫിക് സിഗ്‌നലില്‍ കാത്ത് നില്‍ക്കുന്ന വാഹനം മഞ്ഞ വരയില്‍ കയറ്റിയാല്‍ പിഴശിക്ഷ

സ്വന്തം ലേഖകന്‍Thursday, March 2, 2017 1:53 pm

വാഹനം മഞ്ഞ വരയില്‍ കയറിയാല്‍ ഇനി മുതല്‍ പിഴചുമത്തും. ഇതിനായി എല്ലാ കോണുകളില്‍ നിന്നും ഫോട്ടോ എടുക്കാവുന്ന ക്യാമറകള്‍ സിഗ്‌നലുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

മനാമ: ട്രാഫിക് സിഗ്‌നലുകളില്‍ വരച്ചിട്ടുള്ള യെലോ ബോക്‌സുകളില്‍ വാഹനം കയറ്റി നിര്‍ത്തുന്നതു നിയമ വിരുദ്ധമാണ്. വാഹനം മഞ്ഞ വരയില്‍ കയറിയാല്‍ ഇനി മുതല്‍ പിഴചുമത്തും. ഇതിനായി എല്ലാ കോണുകളില്‍ നിന്നും ഫോട്ടോ എടുക്കാവുന്ന ക്യാമറകള്‍ സിഗ്‌നലുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

സിഗ്‌നലില്‍ നില്‍ക്കുന്ന വാഹനങ്ങള്‍ യെലോ ബോക്‌സ് പരിധിയിലേക്കു കയറുന്നതു പതിവ് സംഭവമാണ്. എന്നാല്‍ യെലോ ബോക്‌സ് സുരക്ഷിത മേഖലയല്ലെന്നും ഇവിടേക്കു വാഹനങ്ങള്‍ കയറ്റി നിര്‍ത്തുന്നത് കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു. ശക്തമായ ക്യാമറ ഉപയോഗിച്ചു വാഹനം തിരിച്ചറിഞ്ഞാണു പിഴ ചുമത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x