Currency

വരി തെറ്റിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ; ക്യാമറകളുമായി ദുബായ് പൊലീസ്

സ്വന്തം ലേഖകന്‍Thursday, March 2, 2017 5:08 pm

1,000 മീറ്റര്‍ അകലെ നിന്നു വരെ വരി തെറ്റിക്കുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ഈ ക്യാമറ സംവിധാനത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ചലനമനുസരിച്ച് വരി തെറ്റിക്കുന്നതിനു മുമ്പ് തന്നെ അത് കണ്ടെത്താന്‍ സാധിക്കുമെന്ന അധികൃതര്‍ പറഞ്ഞു.

ദുബായ്: റോഡില്‍ ക്യൂ പാലിക്കാതെ വരി തെറ്റിച്ച് പായുന്ന വാഹനങ്ങളെ പിടികൂടാന്‍ പുതിയ ക്യാമറ സ്ഥാപിക്കുന്നു. വരി തെറ്റിച്ച് മറ്റു വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറുന്ന വാഹനങ്ങളെ പിടികൂടാനാണ് ദുബായ് പൊലീസ് പുതിയ ക്യാമറ സ്ഥാപിക്കുന്നത്. 1,000 മീറ്റര്‍ അകലെ നിന്നു വരെ വരി തെറ്റിക്കുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ഈ ക്യാമറ സംവിധാനത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ചലനമനുസരിച്ച് വരി തെറ്റിക്കുന്നതിനു മുമ്പ് തന്നെ അത് കണ്ടെത്താന്‍ സാധിക്കുമെന്ന അധികൃതര്‍ പറഞ്ഞു.

റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള മറ്റു ക്യാമറകള്‍ പോലെ തന്നെ പുതുതായി സ്ഥാപിക്കുന്ന ക്യാമറയും നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രം പകര്‍ത്തുകയും, നിയമലംഘനം സംബന്ധിച്ച റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയും ചെയ്യും. പിന്നീട് അധികൃതര്‍ പരിശോധിച്ച ശേഷമായിരിക്കും പിഴ ഈടാക്കുക.

പുതിയ സംവിധനം വന്നതോടെ ഒരാഴ്ച കൊണ്ട് 3,000 ത്തോളം നിയമ ലംഘനങ്ങള്‍ പിടികൂടിക്കഴിഞ്ഞു. വരി തെറ്റിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴയും, രണ്ട് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x