കുത്തി നിറച്ചതും ഏണുംകോണും തെറ്റിയ രൂപത്തിലുള്ളതുമായ ബാഗുകളും പെട്ടികളും ദുബായ് വിമാനത്താവളം വഴി കടത്തിവിടില്ല. എല്ലാ ബാഗുകളും പരന്ന രീതിയിലുള്ളതാവണം. റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ ഇനി അനുവദിക്കില്ല. ഈ മാസം എട്ടു മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും.
ദുബായ്: ഇനി മുതല്‍ ദുബായ് വിമാനത്താവളത്തിലൂടെ പരന്ന രീതിയിലുള്ള ബാഗുകള്‍ക്ക് മാത്രമാവും പ്രവേശനം. കുത്തി നിറച്ചതും ഏണുംകോണും തെറ്റിയ രൂപത്തിലുള്ളതുമായ ബാഗുകളും പെട്ടികളും ദുബായ് വിമാനത്താവളം വഴി കടത്തിവിടില്ല. എല്ലാ ബാഗുകളും പരന്ന രീതിയിലുള്ളതാവണം. റൗണ്ട് ബാഗുകളോ അസാധാരണ വലിപ്പവും രൂപവുമുള്ള പെട്ടികളോ ഇനി അനുവദിക്കില്ല. ഈ മാസം എട്ടു മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കും.
ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക തികവോടെ ബാഗേജ് ശാസ്ത്രീയമായി കൈകാര്യം ചെയ്തിട്ടും വിമാനത്താവളത്തില്‍ ബാഗേജ് നീക്കത്തില്‍ സ്തംഭനം അനുഭവപ്പെടാറുണ്ട്. ബാഗേജ് നീക്കം വൈകുന്നത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന സാഹചര്യത്തിലാണ് ശരിയായ വലിപ്പത്തിലും രൂപത്തിലുമല്ലാത്ത ബാഗേജുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് അധികൃതര്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
പുതിയ നിര്‍ദേശം അനുസരിച്ച് ശരിയായ രീതിയിലല്ലാത്ത ബാഗുകളുമായി എത്തുന്ന യാത്രക്കാര്‍ അവ അഴിച്ച് വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്ന ചതുരപ്പെട്ടികളില്‍ പാക്ക് ചെയ്യേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.