Currency

ബഹ്‌റൈനില്‍ 55 അനധികൃത പ്രവാസി തൊഴിലാളികള്‍ പിടിയില്‍

സ്വന്തം ലേഖകന്‍Friday, March 3, 2017 10:55 am

ബഹ്‌റൈനില്‍ 55 അനധികൃത പ്രവാസി തൊഴിലാളികളെ പിടികൂടി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രവാസി തൊഴിലാളികള്‍ പിടിയിലായത്. സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.

മനാമ: ബഹ്‌റൈനില്‍ 55 അനധികൃത പ്രവാസി തൊഴിലാളികളെ പിടികൂടി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രവാസി തൊഴിലാളികള്‍ പിടിയിലായത്. സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.

അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി സ്‌ക്രാപ്യാര്‍ഡ് മേഖലയിലായിരുന്നു പരിശോധന നടത്തിയത്. സതേണ്‍ ഗവര്‍ണറേറ്റ്, എന്‍.പി.ആര്‍.എ, എല്‍.എം.ആര്‍.എ, സതേണ്‍ മുന്‍സിപ്പാലിറ്റി അധികൃതരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി. അതേസമയം പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x