Currency

ബഹ്‌റൈനില്‍ ശമ്പളം ലഭിക്കാതെ പ്രവാസി തൊഴിലാളികള്‍ ദുരിതത്തില്‍

സ്വന്തം ലേഖകന്‍Saturday, March 4, 2017 12:36 pm

മനാമ: ബഹ്‌റൈനില്‍ പ്രവാസി തൊഴിലാളികള്‍ ദുരിതത്തില്‍. പ്രമുഖ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്. ദൈനംദിന ചിലവുകള്‍ക്കോ ഭക്ഷണത്തിനോ പോലും പണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗം പ്രവാസി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയത്തിലെത്തി പരാതി സമര്‍പ്പിച്ചിച്ചു. കമ്പനിയില്‍ നിന്നും പ്രതിഷേധ പ്രകടനം നടത്തിയാണ് 160 പേരടങ്ങുന്ന സംഘം തൊഴില്‍ മന്ത്രാലയത്തിലെത്തി പരാതി നല്‍കിയതെന്ന് പ്രാദേശിക ന്യൂസ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

2016 നവംബര്‍ മുതലാണ് ശമ്പളം ലഭിക്കാതെയായത്. ഇന്ത്യക്കു പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ തൊഴിലാളികളും കൂട്ടത്തിലുണ്ട്. അതിനിടെ ഇവരെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള ചര്‍ച്ചകളും ചില പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം കരാറെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി പ്രോജക്ടുകളുടെ പണം ഇനിയും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശമ്പളം നല്‍കാന്‍ വൈകുന്നതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. മുടങ്ങി കിടക്കുന്ന പണം ലഭിച്ചാല്‍ ഉടന്‍ തന്നെ പ്രതിഫലം നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x