ബഹ്റൈനിലെ പ്രവാസി ഡ്രൈവർമാരിൽ നിന്നും ഫീസ് ഈടാക്കണമെന്ന നിർദേശവുമായി എം.പി. ജലാൽ കാധിം
മനാമ: ബഹ്റൈനിലെ പ്രവാസി ഡ്രൈവർമാരിൽ നിന്നും ഫീസ് ഈടാക്കണമെന്ന നിർദേശവുമായി എം.പി. ജലാൽ കാധിം. 100 ദിനാർ പ്രവാസി ഡ്രൈവർമാരിൽ നിന്നും ഫീസായി ഈടാക്കണമെന്നും ഇത് രാജ്യത്തിന് പുതിയ വരുമാനമകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മുൻപ് 2015ൽ എം.പി ഖാസി അൽ റഹ്മയുമായി ചേർന്ന് ഈ നിർദ്ദേശം ഉന്നയിച്ചിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം പ്രവാസികളുടെ വാഹനങ്ങൾക്ക് രെജിസ്ട്രേഷൻ ഫീസ് ഇരട്ടിയാക്കുവാനും നിർദ്ദേശമുണ്ട്.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 23 ഭേദഗതി ചെയ്ത് പ്രവാസികളിൽ നിന്നും ഫീസ് ഈടാക്കണം. ജോർദാൻ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഈ രീതി നിലവിലുണ്ട്. രാജ്യത്തിൻറെ പ്രധാനപ്പെട്ട പദ്ധതികൾ നടപ്പാക്കുന്നതിന് വരുമാനം കണ്ടെത്താൻ ഇതുവഴിയാകും – അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.