അമ്മയെ കസ്റ്റഡിയില്‍ വെച്ച് കുട്ടികളെ ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസസ് വകുപ്പ് കരുതല്‍ തടവില്‍ വെക്കുകയും യുഎസിലുള്ള ബന്ധുവോ യുഎസ് വക്താവോ കുട്ടികളെ ഏറ്റെടുക്കും വരെ തടവ് തുടരും.
വാഷിംഗ്ടണ്‍: അഭയാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ അമേരിക്ക പുതിയ നിയമം തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. മെക്സിക്കോ അതിര്‍ത്തി വഴി പ്രവേശിക്കുന്ന അഭയാര്‍ത്ഥികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് പുതിയ നീക്കം. അനുമതിയില്ലാതെ യുഎസിലേക്ക് കടക്കുന്ന അഭയാര്‍ത്ഥി അമ്മമാരില്‍ നിന്ന് കുട്ടികളെ വേര്‍പെടുത്താനാണ് ഹോംലാന്റ് സുരക്ഷാവകുപ്പിന്റെ പരിഗണനയിലുള്ള പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നത്.
അമ്മയെ കസ്റ്റഡിയില്‍ വെച്ച് കുട്ടികളെ ഹെല്‍ത്ത് ആന്‍ഡ് ഹ്യുമന്‍ സര്‍വീസസ് വകുപ്പ് കരുതല്‍ തടവില്‍ വെക്കുകയും യുഎസിലുള്ള ബന്ധുവോ യുഎസ് വക്താവോ കുട്ടികളെ ഏറ്റെടുക്കും വരെ തടവ് തുടരും. അഭയാര്‍ത്ഥി അമ്മമാര്‍ രാജ്യത്ത് കടക്കുന്നത് ഇല്ലാതാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അതേസമയം ക്യാച്ച് ആന്‍ഡ് റിലീസ് രീതി അവസാനിപ്പിക്കാന്‍ കൂടിയാണ് പുതിയ നിബന്ധനയെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. അഭയാര്‍ത്ഥി അവകാശ പ്രവര്‍ത്തകരും അഭയാര്‍ത്ഥികളെ തടയാനുള്ള പുതിയ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.