
അബൂദബി: നഗരത്തില്‍ ബൈക്കുകള്‍ക്ക് 546 പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയതായും ആറ് മാസം ഈ സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്നും നഗരസഭഗതാഗത വകുപ്പ് അറിയിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തിയും കൂടുതല്‍ കാര്യക്ഷമമായ സേവനവും ലക്ഷ്യം വെച്ചാണ് സമഗ്ര ഗതാഗത കേന്ദ്രത്തിന്റെ (ഐ.ടി.സി) നടപടികളുടെ ഭാഗമായി പദ്ധതി നടപ്പാക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ പത്ത് മേഖലകളിലാണ് ബൈക്കുകള്‍ക്ക് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇ നാല്01മേഖലയിലാണ് ഏറ്റവും കൂടുതല്‍ ബൈക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുള്ളത്. 26 സ്ഥലങ്ങളിലായി 115 ബൈക്കുകള്‍ക്ക് ഈ മേഖലയില്‍ പാര്‍ക്ക് ചെയ്യാം. ഇ ഏഴ്01 മേഖലയില്‍ രണ്ട് സ്ഥലങ്ങളിലായി 18, ഡബ്‌ള്യു രണ്ട് മേഖലയില്‍ 41, ഡബ്‌ള്യൂ ഒമ്പത് മേഖലയിലെ അഞ്ച് സ്ഥലങ്ങളിലായി 33 ബൈക്ക് പാര്‍ക്കിങ് സൗകര്യം തുടങ്ങഇ പത്ത് ഇടങ്ങളിലാണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.