Currency

ബഹ്‌റൈനില്‍ വാഹനാഭ്യാസങ്ങള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കാന്‍ നീക്കം

സ്വന്തം ലേഖകന്‍Tuesday, March 7, 2017 12:35 pm

ബൈക്ക് റേസിന് പ്രത്യേക സ്ഥലം എന്ന ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലിഫയുടെ നിര്‍ദേശത്തിന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിയമവിരുദ്ധ ബൈക്ക് റേസ് അപകടം വിതയ്ക്കുന്ന സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക സ്ഥലം അനുവദിക്കാനുള്ള ആശയം ആഭ്യന്തരമന്ത്രി മുന്നോട്ട് വെച്ചത്.

മനാമ: ബഹ്‌റൈനില്‍ വാഹനാഭ്യാസങ്ങള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കാന്‍ നീക്കം. ബൈക്ക് റേസിന് പ്രത്യേക സ്ഥലം എന്ന ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലിഫയുടെ നിര്‍ദേശത്തിന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിയമവിരുദ്ധ ബൈക്ക് റേസ് അപകടം വിതയ്ക്കുന്ന സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക സ്ഥലം അനുവദിക്കാനുള്ള ആശയം ആഭ്യന്തരമന്ത്രി മുന്നോട്ട് വെച്ചത്.

ജനങ്ങള്‍ക്കു ശല്യമില്ലാത്ത വിധത്തില്‍ ജനവാസ, വ്യാപാര കേന്ദ്രങ്ങളില്‍ നിന്നു മാറി ഒരു മിനി സര്‍ക്യൂട്ട് വാഹനാഭ്യാസങ്ങള്‍ക്കായി സജ്ജീകരിക്കണമെന്ന നിര്‍ദേശമായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. നിയമവിരുദ്ധമായി റേസിങ് നടത്തി നിരവധി അപകടങ്ങളും ജീവന്‍ നഷ്ടമാകുന്ന സാഹചര്യങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x