ബഹ്റൈനിൽ ട്രക്കുകളിലും മറ്റുമായി പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു
മനാമ: ബഹ്റൈനിൽ ട്രക്കുകളിലും മറ്റുമായി പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ഇത്തരം റെസ്റ്റോറണ്ടുകൾ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
മൊബൈൽ റെസ്റ്റോറണ്ടുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അവയുടെ ആരോഗ്യകരമായ നടത്തിപ്പിന് ആവശ്യമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ചെറുതാണെങ്കിലും ഇവ രാജ്യത്തിൻറെ സാമ്പത്തികവ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണ്. ഇത്തരം സംരംഭങ്ങളെ ആരോഗ്യകരമായ നിയന്ത്രണത്തോടെ നിയന്ത്രിക്കുക മാത്രമാണ് ഉദ്ദേശ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.