Currency

ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി; മലയാളികളടക്കം നിരവധി തൊഴിലാളികള്‍ ദുരിതത്തില്‍

സ്വന്തം ലേഖകന്‍Friday, March 10, 2017 1:47 pm

നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പെട്ടന്ന് പൂട്ടിയതിനെ തുടര്‍ന്ന് അമ്പതോളം വരുന്ന മലയാളികളായ തൊഴിലാളികള്‍ ദുരിതത്തിലായി. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ആദ്യം പൂട്ടിയത്.

ഷാര്‍ജ: മലയാളികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നറിയിപ്പില്ലാതെ ഷാര്‍ജയില്‍ അടച്ചുപൂട്ടി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പെട്ടന്ന് പൂട്ടിയതിനെ തുടര്‍ന്ന് അമ്പതോളം വരുന്ന മലയാളികളായ തൊഴിലാളികള്‍ ദുരിതത്തിലായി. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ആദ്യം പൂട്ടിയത്. ഈ മാസം ആദ്യത്തോടെ ഇയാളുടെ ഉടമസ്ഥതയിലുള്ള നാലു സ്ഥാപനങ്ങളാണ് പൂട്ടിയത്.

ഉടമസ്ഥന്‍ ശമ്പളം നല്‍കിയിട്ടില്ലാത്തതിനാല്‍ ഭക്ഷണത്തിനും മറ്റുമായി തൊഴിലാളികള്‍ ദുരിതത്തിലാണ്. കുറെ പേര്‍ തിരകെ നാ്ട്ടിലേക്ക് മടങ്ങിയെങ്കിലും മറ്റുള്ളവര്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും സ്ഥാപനത്തിന്റെ പ്രധാന ഓഫിസിലിരിക്കുന്നതിനാല്‍ മടങ്ങിപ്പോവാനും വഴിയില്ലാതെ ഇരിക്കുകയാണ്. അതേസമയം ഉടമയെ ഫോണ്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും മുങ്ങിയതായി സംശയിക്കുന്നെന്നും ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തിനു പരാതി നല്‍കിയിട്ടുണ്ട്.

മലയാളികള്‍ക്കു പുറമെ ഉത്തര്‍പ്രദേശ് സ്വദേശിയും ഡല്‍ഹി സ്വദേശിയും ഫിലിപ്പൈന്‍ സ്വദേശികളായ നാലു സ്ത്രികളുമാണ് കട അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്. അടച്ചുപൂട്ടുന്ന വിവരം നേരത്തെ ജോലിക്കാരെ അറിയിച്ചിരുന്നില്ല. പതിവ് പോലെ ജോലിക്കെത്തിയപ്പോള്‍ സ്ഥാപനങ്ങള്‍ അടഞ്ഞത് കിടക്കുന്നതാണ് കണ്ടെതന്നും തൊഴിലാളികള്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x