ഇനി മുതല്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ (ഡി.സി.എ.എ) നിന്ന് ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ പറത്തിയാല്‍ പിഴ ഈടാക്കും. 20,000 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഡ്രോണുകളുള്‍പ്പെടെ ഏതു തരം ആകാശപ്പറക്കലിനും ഡി.സി.എ.എയില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം.
ദുബായ്: ഡ്രോണുകള്‍ പറത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. ഇനി മുതല്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ (ഡി.സി.എ.എ) നിന്ന് ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ പറത്തിയാല്‍ പിഴ ഈടാക്കും. 20,000 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. ഡ്രോണുകളുള്‍പ്പെടെ ഏതു തരം ആകാശപ്പറക്കലിനും ഡി.സി.എ.എയില്‍ നിന്ന് ലൈസന്‍സ് നേടിയിരിക്കണം.
വ്യോമയാന പെരുമാറ്റ ചട്ടങ്ങളും നിരക്കുകളും ഉള്‍ക്കൊള്ളുന്ന ദുബായ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയത്തിന് ദുബായ ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം കഴിഞ്ഞ ദിവസം അംഗീകരം നല്‍കിയതോടെയാണ് ഇത് പ്രാബല്യത്തിലായത്.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് നേടുന്ന ലൈസന്‍സിന് ഒരു വര്‍ഷമാണ് കാലാവധി. പിന്നീട് വര്‍ഷാവര്‍ഷം അപേക്ഷ നല്‍കി ഇതു പുതുക്കണം. കൂറ്റന്‍ ബലൂണുകളുയര്‍ത്തുന്നതിനും വെടിക്കെട്ട് നടത്തുന്നതിനും വിമാനങ്ങളിലും ഡ്രോണുകളിലും കാമറ ഘടിപ്പിച്ച് ഫോട്ടോ എടുക്കുന്നതിനും അധികൃതരുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.