ബഹ്റൈനിലെ വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ ആർ.സി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) പതിക്കേണ്ടതില്ലെന്ന് ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് അധികൃതർ അറിയിച്ചു.
മനാമ: ബഹ്റൈനിലെ വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ ആർ.സി (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) പതിക്കേണ്ടതില്ലെന്ന് ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് അധികൃതർ അറിയിച്ചു.
ആർ.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കടലാസ് രൂപത്തിൽ നിന്ന് മാറ്റി ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റിയതിന്റെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഇ-രജിസ്ട്രേഷനു ശേഷം ലഭിക്കുന്ന ഇ-പേയ്മെന്റ് രസീത് പോലീസ് ആവശ്യപ്പെടുമ്പോൾ നൽകേണ്ടതായി വരും. ഇനിമുതൽ രജിസ്ട്രാറിന് എല്ലാ നടപടികളും ഇ- ഗവണ്മെന്റ് പോർട്ടൽ വഴി പൂർത്തീകരിക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.