Currency

ബ്രെക്സിറ്റ് ജനജീവിതത്തിന് ഗുണകരമാകുന്നു; ലണ്ടനില്‍ ജീവിത ചെലവ് കുറഞ്ഞു

സ്വന്തം ലേഖകൻSunday, March 12, 2017 3:49 pm

ലോകത്തു ജീവിത ചെലവ് ഏറ്റവും കൂടിയ നഗരമായിരുന്ന ലണ്ടന്‍ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം മൂന്നാം സ്ഥാനത്തായിരിക്കുകയാണ്.

ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ലണ്ടൻ നഗരത്തിലെ ജനജീവിതത്തിനു ഗുണപ്രദമാകുന്നു. ലോകത്തു ജീവിത ചെലവ് ഏറ്റവും കൂടിയ നഗരമായിരുന്ന ലണ്ടന്‍ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം മൂന്നാം സ്ഥാനത്തായിരിക്കുകയാണ്. ന്യൂയോര്‍ക്ക്, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ആദ്യരണ്ട് സ്ഥാനങ്ങളിൽ.

പാരീസ്, ടോക്കിയോ, സാന്‍ഫ്രാന്‍സിസ്‌കോ, ലൊസാഞ്ചല്‍സ്, ദുബായ്, സിഡ്‌നി, മിയാമി എന്നിവയാണ് ആദ്യ പത്തില്‍ നിൽക്കുന്ന ലോകത്ത് ജീവിതചെലവ് ഏറ്റവും കൂടുതലുള്ള നഗരങ്ങൾ. ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് പൗണ്ടിന്റെ വില ഇടിഞ്ഞതാണ് ലണ്ടനില്‍ ജീവിത ചെലവ് കുറയാൻ ഇടയാക്കിയത്.

ലണ്ടന്‍ നഗരത്തില്‍ 10 മുതല്‍ 15 ശതമാനം വരെയാണ് ജീവിതചെലവിൽ കുറവുണ്ടായിരിക്കുന്നത്. ലണ്ടനില്‍ താമസിച്ചു ജോലിചെയ്യുന്ന ഒരാള്‍ക്കു ശരാശരി ചെലവാകുന്ന തുക 71,000 പൗണ്ടാണെന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂയോര്‍ക്കില്‍ ഇതു 90,700 പൗണ്ടും ഹോങ്കോങ്ങിര്‍ 85,000 പൗണ്ടുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x