ഈ വര്‍ഷം ആരംഭിച്ചത് തന്നെ ടെക്‌നോളജി മേഖലയില്‍ പ്രതിസന്ധികളുമായാണ്. ഫണ്ടിംഗ് കുറഞ്ഞതും ആഗോള രാഷ്ട്രീയ നയങ്ങള്‍ മാറിമറിഞ്ഞതും കമ്പനികളെ തകര്‍ച്ചയിലേക്ക് നയിച്ചതോടൊപ്പം പിടിച്ചുനില്‍ക്കാനായി പൊരുതുന്ന കമ്പനികളിലെ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. ഈ വര്‍ഷം ഒമ്പതു ടെക് കമ്പനികളാണ് ഏറ്റവും കൂടുതല്‍ ആളുകളെ പിരിച്ചുവിടുന്നത്.
ബംഗളൂരു: ടെക്ക് ലോകം ജീവനക്കാരെ പിരിച്ച് വിടല്‍ ഭീഷണിയില്‍. ഈ വര്‍ഷം ആരംഭിച്ചത് തന്നെ ടെക്‌നോളജി മേഖലയില്‍ പ്രതിസന്ധികളുമായാണ്. ഫണ്ടിംഗ് കുറഞ്ഞതും ആഗോള രാഷ്ട്രീയ നയങ്ങള്‍ മാറിമറിഞ്ഞതും കമ്പനികളെ തകര്‍ച്ചയിലേക്ക് നയിച്ചതോടൊപ്പം പിടിച്ചുനില്‍ക്കാനായി പൊരുതുന്ന കമ്പനികളിലെ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
ഈ വര്‍ഷം ഒമ്പതു ടെക് കമ്പനികളാണ് ഏറ്റവും കൂടുതല്‍ ആളുകളെ പിരിച്ചുവിടുന്നത്. പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കഴിഞ്ഞു.
ലീകോ: ചൈനീസ് ശതകോടീശ്വരന്‍ ജിയ യൂട്ടിംഗിന്റെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ലീകോ കമ്പനി മുന്നോട്ടു പോകുന്നത് മെച്ചപ്പെട്ട വരുമാനമില്ലാതെയാണ്. ഇന്ത്യയിലെ 85 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ചൈനയിലും അമേരിക്കയിലും മാത്രമായി ബിസിനസ് കേന്ദ്രീകരിക്കാനാണു ലീകോയുടെ തീരുമാനം.
എയര്‍സെല്‍: കമ്പനിയുടെ ജീവനക്കാരില്‍ 10 ശതമാനം പേരെ പിരിച്ച് വിടുമെന്നാണ് കഴിഞ്ഞ മാസം അറിയിച്ചത്. ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ ലയനങ്ങള്‍ നടക്കുന്നത് ഈ പിരിച്ചുവിടലിനു പ്രധാന കാരണമായി. 8000 ഓളം ജീവനക്കാരാണ് എയര്‍സെലിന് ഇന്ത്യയിലുള്ളത്.
സ്‌നാപ്ഡീല്‍: ഇകൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീലും പിരിച്ചുവിടല്‍ പ്രഖ്യാപനം നടത്തി കഴിഞ്ഞു.
പേ യു: പേമെന്റ് ആപ്പായ പേ യു ഇന്ത്യ കൊണ്ടുവരാനുദേശിച്ച ക്രെഡിറ്റ് കാര്‍ഡ് ഉത്പന്നം വേണ്ടെന്നുവച്ചു. കമ്പനിയുടെ കോള്‍സെന്ററിലെ 85 ജീവനക്കാര്‍ക്കും കളക്ഷന്‍ ടീമിലെ 25 പേര്‍ക്കും പിരിച്ചുവിടല്‍ കുറിപ്പു നല്‍കി.
ടൊലെക്‌സോ: ഇന്‍ഡസ്ട്രിയല്‍ മാര്‍ക്കറ്റ് പ്ലേസായ ടൊലെക്‌സോ മാതൃകമ്പനിയായ ഇന്ത്യാ മാര്‍ട്ട് ടൊലെക്‌സോയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതോടെ 50 ജീവനക്കാരെയാണ് പിരിച്ചുവിട്ടു.
യെപ് മീ: ഫാഷന്‍ റീടെയ്‌ലറായ യെപ് മീയും ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും എത്ര പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വെയര്‍ഹൗസ്, ക്വാളിറ്റി കണ്‍ട്രോള്‍ ടീമിലുള്ളവരെയാവും പിരിച്ച് വിടുക.
ക്രാഫ്റ്റ്‌സ് വില്ല: ഫാഷന്‍ വെബ്‌സൈറ്റായ ക്രാഫ്റ്റ്‌സ് വില്ല നൂറോളം ജീവനക്കാരെയാണ് അടുത്തിടെ പിരിച്ചുവിട്ടത്.
ഗിര്‍നര്‍ സോഫ്റ്റ്‌വെയര്‍: വാഹന പോര്‍ട്ടലുകളുടെ ഉടമസ്ഥരായ ഇന്റര്‍നെറ്റ് കമ്പനി ഗിര്‍നര്‍ സോഫ്റ്റ്‌വെയര്‍ നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു.
സ്റ്റേ സില്ല: ചെന്നൈ ആസ്ഥാനമായുള്ള ഹോംസ്റ്റേ സ്റ്റാര്‍ട്ടപ്പായ സ്റ്റേ സില്ല പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കമ്പനി അടുത്തിടെ രണ്ടു കോടി ഡോളറിന്റെ ഫണ്ടിംഗിനു ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 210 ജീവനക്കാരുടെ ജോലി പോയി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.