Currency

പോഷകാഹാരം സംബന്ധിച്ച് സ്‌കൂള്‍ കന്റീനുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശം നടപ്പാക്കും

സ്വന്തം ലേഖകന്‍Tuesday, March 14, 2017 11:21 am

യുഎഇയിലെ 34% കുട്ടികളും പൊണ്ണത്തടിയരോ, അമിത ഭാരമോ ഉള്ളവരാണെന്നാണ് ഈയിടയ്ക്കു നടന്ന പഠനം സൂചിപ്പിക്കുന്നത്. ഇതിന് ഉയര്‍ന്ന കലോറിയും കുറഞ്ഞ പോഷകാംശവുമുള്ള ഭക്ഷണങ്ങളും തുടങ്ങി വിവിധ കാരണങ്ങളാണുള്ളത്.

 

ദുബായ്: പോഷകാഹാരം സംബന്ധിച്ചു സ്‌കൂള്‍ കാന്റീനുകള്‍ക്കു നല്‍കിയിരിക്കുന്ന പുതുക്കിയ മാര്‍ഗനിര്‍ദേശം ഉടന്‍ നടപ്പാക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷാവകുപ്പാണ് മാര്‍ഗനിര്‍ദേശം നടപ്പിലാക്കുന്നത്.

യുഎഇയിലെ 34% കുട്ടികളും പൊണ്ണത്തടിയരോ, അമിത ഭാരമോ ഉള്ളവരാണെന്നാണ് ഈയിടയ്ക്കു നടന്ന പഠനം സൂചിപ്പിക്കുന്നത്. ഇതിന് ഉയര്‍ന്ന കലോറിയും കുറഞ്ഞ പോഷകാംശവുമുള്ള ഭക്ഷണങ്ങളും തുടങ്ങി വിവിധ കാരണങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ പോഷകാഹാരം സംബന്ധിച്ച വിദ്യാഭ്യാസത്തിനാണു രാജ്യം പ്രാധാന്യം നല്‍കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചടിച്ചു സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x