Currency

ഐടി കുറ്റകൃത്യം: യുഎഇയില്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് രൂപം നല്‍കി

സ്വന്തം ലേഖകന്‍Tuesday, March 14, 2017 3:02 pm

ഇന്റര്‍നെറ്റിലൂടെയുള്ള സദാചാരവിരുദ്ധ പ്രവര്‍ത്തനം, ആയുധകച്ചവടം, ഫണ്ട് സമാഹരണം, എന്നിവയ്ക്കുള്ള ആഹ്വാനം തുടങ്ങിയ കുറ്റകൃത്യങ്ങളും ദൈവനിന്ദ, പ്രവാചകനിന്ദ, മതനിന്ദ എന്നിവ നടത്തുന്നതും ഐടി കുറ്റകൃത്യങ്ങളില്‍പ്പെടും.

അബൂദബി: രാജ്യത്തെ മുഴുവന്‍ സൈബര്‍ ഐടി കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് രൂപം നല്‍കി. ഇത്തരം കുറ്റകൃത്യങ്ങളുടെ തെളിവ് ശേഖരണം അന്വേഷണം എന്നിവ പുതിയ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്റെ ചുമതലായിരിക്കും. തലസ്ഥാനമായ അബൂദബി ആസ്ഥാനമാണ് കമ്മീഷന്റെ പ്രവര്‍ത്തനം.

ഇന്റര്‍നെറ്റിലൂടെയുള്ള സദാചാരവിരുദ്ധ പ്രവര്‍ത്തനം, ആയുധകച്ചവടം, ഫണ്ട് സമാഹരണം, എന്നിവയ്ക്കുള്ള ആഹ്വാനം തുടങ്ങിയ കുറ്റകൃത്യങ്ങളും ദൈവനിന്ദ, പ്രവാചകനിന്ദ, മതനിന്ദ എന്നിവ നടത്തുന്നതും ഐടി കുറ്റകൃത്യങ്ങളില്‍പ്പെടും. ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള അധികാരവും ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x