Currency

119 സ്മാര്‍ട്ട് സ്‌കൂള്‍ ബസുകള്‍ സ്വകാര്യ സ്‌കൂളുകളിലെ സേവനത്തിന് നല്‍കും

സ്വന്തം ലേഖകന്‍Wednesday, March 15, 2017 11:56 am

ആഗോള നിലവാരത്തിലുള്ള ബസുകളില്‍ അത്യാധുകമായ സാങ്കേതിക സംവിധാനങ്ങളാണുള്ളത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌കരികളകുന്നതിന് ആര്‍.ടി.എ ശ്രമിച്ചുവരികയാണ്.

ദുബായ്: രണ്ട് സ്വകാര്യ സ്‌കൂളുകളിലെ സേവനത്തിനു വേണ്ടി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ടി.ആര്‍.എ) ദുബായ് ടാക്‌സി കോര്‍പറേഷന്‍ (ഡി.ടി.സി) 119 സ്മാര്‍ട്ട് സ്‌കൂള്‍ ബസുകള്‍ നാസര്‍ അല്‍ റസൂഖി ട്രേഡിങ് ഗ്രൂപ്പിന് വാടകയ്ക്ക് നല്‍കും. ബസുകള്‍ വാടകയ്ക്ക് നല്‍കാനുള്ള കരാറില്‍ ഡി.ടി.സി സി.ഇ.ഒ ഡോ. യൂസുഫ് ആല്‍ അലിയും നാസര്‍ അല്‍ റസൂഖി ട്രേഡിങ് ഗ്രൂപ്പ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ നാസര്‍ അല്‍ റസൂഖിയും ഒപ്പുവെച്ചു.

ആഗോള നിലവാരത്തിലുള്ള ബസുകളില്‍ അത്യാധുകമായ സാങ്കേതിക സംവിധാനങ്ങളാണുള്ളത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌കരികളകുന്നതിന് ആര്‍.ടി.എ ശ്രമിച്ചുവരികയാണ്. സ്‌കൂള്‍ ബസ് യാത്ര ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം 3000 ആയി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ധന കാരണമാണ് ബസുകളുടെ എണ്ണം ഇരട്ടിയാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x