കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗകര്യപ്രദമായ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുറഞ്ഞ വരുമാനക്കാരായ സ്വദേശികളെയും വിദേശികളെയും കണ്ടെത്തി അവര്‍ക്കായി വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ദതിക്കാണ് ദുബായ് തുടക്കമിടുന്നത്. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ യൂണിയന് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
ദുബായ്: രാജ്യത്ത് കുറഞ്ഞ ചെലവില്‍ താമസ സൗകര്യമൊരുക്കാന്‍ ഭവന പദ്ധതിയുമായി സര്‍ക്കാര്‍. കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗകര്യപ്രദമായ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുറഞ്ഞ വരുമാനക്കാരായ സ്വദേശികളെയും വിദേശികളെയും കണ്ടെത്തി അവര്‍ക്കായി വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ദതിക്കാണ് ദുബായ് തുടക്കമിടുന്നത്. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ യൂണിയന് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. അതിനായി രാജ്യത്തെ കുറഞ്ഞ വരുമാനക്കാരെ പ്രവാസികളെന്നും വിദേശികളെന്നും രണ്ടായി തിരിക്കുകയാണ് ആദ്യം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ സഹായത്തോടെയായിരിക്കും വീടുകള്‍ നിര്‍മ്മിക്കുക. രണ്ടാം ഘട്ടത്തില്‍ പഴയ വീടുകള്‍ നവീകരിച്ച് താമസ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.