Currency

സ്തനാര്‍ബുദത്തിനെതിരെ നടത്തുന്ന പിങ്ക് കാരവന് ഇന്ന് അബൂദബിയില്‍ സമാപനം

സ്വന്തം ലേഖകന്‍Friday, March 17, 2017 2:30 pm

പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.premieronline.com/event/Pink_tSrides_Abu_Dhabi_2546 എന്നതാണ് വിലാസം. കൂടാതെ കാരവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തിസലാത്ത്, ഡു എന്നിവയിലൂടെ 2302 എന്ന എസ്.എം.എസ് നമ്പര്‍ വഴി പണം കൈമാറാവുന്നതാണ്.

ഷാര്‍ജ: സ്തനാര്‍ബുദത്തിനെതിരെ നടത്തുന്ന പിങ്ക് കാരവന്‍ പര്യടനത്തിന് ഇന്ന് അബൂദബിയില്‍ സമാപനമാകും. യാസ് ഐലന്‍ഡിലെ ഐക്കിയ സ്റ്റോര്‍ പരിസരത്തുനിന്ന് പ്രയാണം തുടങ്ങി 11.7 കിലോമീറ്റര്‍ സഞ്ചരിച്ച് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലാണ് സമാപനം. 2011ല്‍ ആരംഭിച്ച പിങ്ക് കാരവന്‍ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായാണ് യു.എ.ഇയുടെ ഏഴ് എമിറേറ്റുകളില്‍ പര്യടനം നടത്തിയത്. മാര്‍ച്ച് ഏഴിന് ആരംഭിച്ച പിങ്ക് കാരവന് താത്ക്കാലിക വിരാമമിടുമെങ്കിലും അനുബന്ധ ചികിത്സകളും മറ്റും തുടരുമെന്ന് സംഘാടകര്‍ പറഞ്ഞു.

അതേസമയം പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.premieronline.com/event/Pink_tSrides_Abu_Dhabi_2546 എന്നതാണ് വിലാസം. കൂടാതെ കാരവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തിസലാത്ത്, ഡു എന്നിവയിലൂടെ 2302 എന്ന എസ്.എം.എസ് നമ്പര്‍ വഴി പണം കൈമാറാവുന്നതാണ്. അഞ്ച് ദിര്‍ഹം മുതല്‍ ഈ സംവിധാനം ഉപയോഗിച്ച് സംഭാവന നല്‍കാം.

ഷാര്‍ജ ഇസ്‌ലാമിക് ബാങ്ക് വഴിയും പണം കൈമാറാം. 39 ദിര്‍ഹത്തിന് മുകളിലുള്ള സംഖ്യയാണ് അയയ്ക്കാന്‍ സാധിക്കുക. പത്ത് ദിന പിങ്ക് കാരവന്‍ പര്യടനത്തിനിടയില്‍ ആയിരങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x