Currency

ബഹ്റൈനിൽ പൊതുജനങ്ങൾക്കായി കൂടുതൽ സ്വിമ്മിംഗ് പൂളുകൾ വരുന്നു

സ്വന്തം ലേഖകൻSunday, March 19, 2017 11:12 am

ബഹ്റൈനിലെ 4 ഗവർണറ്റുകളിലും പുതിയ സ്വിമ്മിങ് പൂളുകൾ കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിയ്ക്കുന്നതായി ശൂറാ കൌൺസിൽ ആൻഡ് റെപ്രസെന്ററ്റീവ് കൌൺസിൽ മന്ത്രി ഘാനിം അൽ ബുനൈൻ

മനാമ :ബഹ്റൈനിലെ 4 ഗവർണറ്റുകളിലും പുതിയ സ്വിമ്മിങ് പൂളുകൾ കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്ക്കരിയ്ക്കുന്നതായി ശൂറാ കൌൺസിൽ ആൻഡ് റെപ്രസെന്ററ്റീവ് കൌൺസിൽ മന്ത്രി ഘാനിം അൽ ബുനൈൻ അറിയിച്ചു. ഹമദ് ടൌൺ, റിഫാ, മുഹറഖ് എന്നിവിടങ്ങളിലാണ് പൂളുകൾ പണികഴിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

പൊതുജനങ്ങൾക്കായി എല്ലാ ഗവർണറ്റുകളിലും ഓരോ സ്വിമ്മിങ് പൂള് വീതം പണികഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം എംപിമാർ 2015-ൽ സമർപ്പിച്ച നിർദ്ദേശത്തെ തുടർന്നാണ് നടപടി. ജനങ്ങളുടെ ശാരീരികവും, മാനസികവുമായ കഴിവുകൾ വളർത്തുന്നതിന് ഇത് എറെ സഹായകമാകുമെന്ന് എംപിമാർ അഭിപ്രായപ്പെട്ടിരുന്നു.

നിലവിൽ രാജ്യത്ത് ആകെ ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റിയിൽ ഒരു സ്വിമ്മിങ് പൂൾ മാത്രമാണ് ഉള്ളത്. സിത്ര ക്ലബ്, മുഹറഖിലെ അൽ ഹലാ ഏരിയ എന്നിവിടങ്ങളിൽ സെമി-ഒളിമ്പിക് പൂളുകൾ അടുത്തിടെ നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ നോർത്തേൺ, സതേൺ, മുഹറഖ് എന്നീ ഗവർണറ്റുകളിലായി മൂന്നു സെമി- ഒളിമ്പിക് സ്വിമ്മിങ് പൂളുകൾ കൂടി നിർമ്മിക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x